2017 ല്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ഇറ്റാലിയന്‍ ഡോക്ടര്‍
Saturday, May 16, 2015 8:24 AM IST
റോം: മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ശസ്ത്രക്രിയിലൂടെ മാറ്റിവയ്ക്കുന്നത് ആധുനിക കാലത്ത് പുതുമയൊന്നുമല്ല. എന്നാല്‍ ഒരാളുടെ തല മറ്റൊരാളുടെ കഴുത്തില്‍ വച്ചുപിടിപ്പിക്കുള്ള നിരന്തര ഗവേഷണത്തിലാണ് ഡോ. സെര്‍ജിയോ കനാവെറോ എന്ന ന്യൂറോ സര്‍ജന്‍.

2017 ല്‍ ഇറ്റലിയിലെ ടൂറിനില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തുമെന്ന് അന്‍പതുകാരനായ ഡോ. സെര്‍ജിയോ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോ സര്‍ജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് അാലൃശരമി അരമറല്യാ ീള ചലൌൃീഹീഴശരമഹ മിറ ഛൃവീുേമലറശര ടൌൃഴലീി (അഅചഛട) സര്‍ജന്‍സ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതിന്റെ പൂര്‍ണരൂപം അവതരിപ്പിക്കുമെന്നാണ് ഡോ. സെര്‍ജിയോ വെളിപ്പെടുത്തിയിരിക്കുന്നത്. തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി റഷ്യകാരനായ വലേര്‍ജി സ്പേറി ഡനോ എന്ന മുപ്പതുകാരന്‍ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.

മള്‍ട്ടിപ്പിള്‍ സ്ക്ളീറോസെ എന്ന രോഗം പിടിപെട്ട ഇയാള്‍ ശസ്ത്രക്രിയക്ക് സമ്മതം മൂളിയിട്ടുണ്ടെന്നും ഡോ. സെര്‍ജിയോ അറിയിച്ചു.

ആഗോള തലത്തില്‍ നൂറിലധികം വിദഗ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ പങ്കുചേരുമെന്നും ഇതിന്റെ ചെലവ് ഏകദേശം 150 ലക്ഷം യൂറോ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍