ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് നഴ്സസ് വാരാഘോഷം നടത്തി
Saturday, May 16, 2015 7:23 AM IST
ഡാളസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ്, നഴ്സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും ആഘോഷിച്ചു.

ഡാളസില്‍ ഏട്രിയം ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍ ഉള്‍പ്പെടെ ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു.

പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സ്വാഗതമോതി വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി. നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) പ്രസിഡന്റ് സാറ ഗബ്രിയേല്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് തങ്കപ്പന്‍, സാറ ഗബ്രിയേല്‍ സംഘടനയുടെ ആദ്യ പ്രസിഡന്റ് മേരി ഏബ്രഹാം എന്നിവര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭദ്രദീപം തെളിച്ച് ഇരുപതാം വാര്‍ഷികപരിപാടികള്‍ക്കു തുടക്കം കുറിച്ചു.

അര്‍പ്പണബോധവും സേവന മനോഭാവവുമാണ് ഇന്ത്യന്‍ നഴ്സുമാരുടെ മുഖമുദ്ര എന്ന് സാറ ഗബ്രിയേല്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. അസോസിയേഷന്റെ ഭാവി പരിപാടികളും പ്രവര്‍ത്തനരീതികളെ പറ്റിയും ഹരിദാസ് തങ്കപ്പന്‍ വിശദീകരിച്ചു. ആതുരസേവനത്തെ നാനാതുറകളില്‍

പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തി അസോസിയേഷന്‍ തുടങ്ങിവച്ച മെംബര്‍ഷിപ്പ് ഡ്രൈവ് ഊര്‍ജിതമാക്കുമെന്നും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പ്രത്യേകിച്ച് എല്ലാ മലയാളി നഴ്സുമാരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഘടനയുടെ സേവനങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പരിപാടികളും തുടര്‍ന്നും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു ആശംസയര്‍പ്പിച്ചു സംസാരിച്ചു. നഴ്സുമാരാണ് പ്രവാസി മലയാളി സമൂഹത്തിന്റെ അടിത്തറയെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.

നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള അസോസിയേഷന്റെ സഹായം നാഷണല്‍ സംഘടനാ പ്രതിനിധി സാറ ഗ്രബ്രിയെലിനു ചടങ്ങില്‍ കൈമാറി.

ഡിഎഫ്ഡബ്ള്യു ഗ്രേറ്റ് 100 നഴ്സസ് ബഹുമതിയും മറ്റു പുരസ്കാരങ്ങളും നേടിയ നഴ്സുമാരായ കവിതാ നായര്‍, ബീന ജോണ്‍സന്‍, സിന്ധു സുധീര്‍, ആലിസ് മാത്യു, സലോമി ദേവസി, മിനി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ക്ക് ഫലകം നല്‍കി ചടങ്ങില്‍ ആദരിച്ചു.

വിവിധ കലാപരിപാടികളോടും വിരുന്നോടും കൂടിയാണ് പരിപാടികള്‍ സമാപിച്ചത്. മരിയ ജോര്‍ജ്, പ്രിയ മാത്യു, ആനി തങ്കച്ചന്‍ എന്നിവര്‍ എംസി മാരായിരുന്നു.

ഹരിദാസ് തങ്കപ്പന്‍ (പ്രസിഡന്റ്), മരിയ തോമസ് (വൈസ് പ്രസിഡന്റ്), ആനി തങ്കച്ചന്‍ (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറര്‍), ഏലിക്കുട്ടി ഫ്രാന്‍സിസ് (പബ്ളിക് റിലേഷന്‍), ജോജി മാത്യു (ബൈലോ ചെയര്‍), ആനി വര്‍ഗീസ് (അഡ്വൈസറി ബോര്‍ഡ്), എക്സിക്യുട്ടീവ് അംഗങ്ങളായ ജെസി പോള്‍, പ്രിയ വെസ്ലി, മേരി ഏബ്രഹാം, ലീലാമ്മ ചാക്കോ, എല്‍സ പുളിന്തിട്ട, സോയ് ചേരി, ആലിസ് മാത്യു, ജാക്ലിന്‍ മൈക്കിള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍