ബ്രാംപ്ടണ്‍ യൂണിയന്‍ ഗോ ട്രെയിന്‍ സര്‍വീസ് പുനക്രമീകരിച്ചു
Saturday, May 16, 2015 7:21 AM IST
ബ്രാംപ്ടണ്‍: ബ്രാംപ്ടണ്‍ ബ്രംലീ ഗോ സ്റേഷനില്‍ നിന്നും ടൊറന്റോ യൂണിയന്‍ സ്റേഷനിലേക്ക് പുതിയ ഗോ ട്രെയിന്‍ സര്‍വീസ് മേയ് 15 (വെള്ളി) മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഒന്റാരിയോ ട്രാന്‍സ്പോര്‍ട്ട് മന്ത്രി സ്റീവന്‍ ഡല്‍ ഡുക പ്രഖ്യാപിച്ചു.

എല്ലാ ദിവസവും രണ്ടു ദിശയിലേക്കും 15 മിനിട്ടു ഇടവിട്ടാണ് സര്‍വീസ് നടത്തുക. ഇപ്പോള്‍ ഇതു രാവിലെയും വൈകിട്ടും മാത്രമാണ് സര്‍വീസ് നടത്തി വരുന്നത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിനു പുതിയ കുടിയേറ്റക്കാര്‍ താമസം ഉറപ്പിക്കുന്ന ബ്രാംപ്ടണ്‍ മേഘലയിലെ യാത്രാ ക്ളേശത്തിനു ഇത് ഒരു പരിധിവരെ സഹായകമാകും.

പീല്‍ മേഘലയിലെ ഏറ്റവും ജനസംഖ്യ കൂടിയ സിറ്റി ആണ് ബ്രാംപ്ടണ്‍. പുതിയ ഗോ സര്‍വീസു മൂലം ദിവസേന ജോലി സ്ഥലത്തേക്കും യൂണിവേഴ്സിറ്റിയിലേക്കും ഉള്ള യാത്രക്കാരുടെ റോഡു മാര്‍ഗം ഉള്ള യാത്ര കുറയുന്നതിനാല്‍ രാവിലെയും വൈകിട്ടും ഹൈവേകളില്‍ ഉണ്ടാകുന്ന വന്‍ ഗതാഗത കുരുക്കും ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും.

കിച്നര്‍ യൂണിയന്‍, മൌണ്ട് പ്ളസന്റ് ബ്രംലി എന്നീ പാതകളിലൂടെയും പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഏഠഅ യ്ക്കും പീല്‍ റീജണും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണിത്. ഇതുവഴി കൂടുതല്‍ തൊഴില്‍ സാധ്യതകളും ഉണ്ടാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ബ്രാംപ്ടണ്‍ മേയര്‍ ലിന്റ ജെഫ്രി, പാര്‍ലമെന്റ് അംഗങ്ങള്‍, ഗോ ട്രാന്‍സിറ്റ് പ്രസിഡന്റ് ഗ്രെഗ് പെര്‍സി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള