രാമായണം സ്റേജ് ഷോ കാലിഫോര്‍ണിയായില്‍ ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ
Saturday, May 16, 2015 7:20 AM IST
കാലിഫോര്‍ണിയ: രാമായണം സ്റേജ് ഷോ ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ സാന്‍ ഒസെയിലുളള മെക്സിക്കന്‍ ഹെറിറ്റേജ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മൌണ്ട് മെഡോനാ സ്കൂള്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

സ്റേജ് ഷോയില്‍ അഭിനേതാക്കളായ ഇരുനൂറോളം വിദ്യാര്‍ഥികളും മുതിര്‍ന്ന ഗായകരടങ്ങുന്ന ക്വയറും ഉണ്ടായിരിക്കും. ആറു വര്‍ഷം മുമ്പാണ് രാമായണം സാന്‍ ഒസെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

അയോധ്യാ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ട രാമന്‍ തന്റെ സഹോദരനായ ലക്ഷ്മണനെയും ഭാര്യ സീതയേയും കൂട്ടി വന്യ മൃഗങ്ങള്‍ അധിവസിക്കുന്ന വനാന്തരങ്ങളിലേക്ക് പുതിയ താമസ സ്ഥലം നേടി യാത്ര ചെയ്യുന്നുതുള്‍പ്പെടെയുളള രംഗങ്ങള്‍ തന്മയത്വത്തോടെയാണ് സ്റേജ് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാഹസികതയുടേയും വേര്‍പാടിന്റേയും പുനഃസമാഗമനത്തിന്റേയും പൈശാചിക ശക്തികളുമായുളള ഏറ്റുമുട്ടലിന്റേയും പരിശുദ്ധമായ സ്നേഹത്തിന്റേയും കഥ പറയുന്ന രാമായണ, മൌണ്ട് മെഡോണ സ്കൂള്‍ ആര്‍ട്ടസാംഗ് നിര്‍മിച്ചിരിക്കുന്നത്.

ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ വൈകുന്നേരം ഏഴിനും ജൂണ്‍ ഏഴിനു രണ്ടിനും ആരംഭിക്കുന്ന സ്റേജ് ഷോയിലേക്കുളള പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ാീൌിാമറീിമ രെവീീഹ.ീൃഴ/ൃമാമ്യമിമ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍