ഓസ്ട്രിയയില്‍ അന്‍പത്തിയൊന്നു ശതമാനം സ്ത്രീകളും അമിത വണ്ണക്കാര്‍
Saturday, May 16, 2015 7:20 AM IST
വിയന്ന: ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ഓസ്ട്രിയയിലെ 51 ശതമാനം സ്ത്രീകളും അമിത വണ്ണക്കാരാണ്. ക്രമം തെറ്റിയ ഭക്ഷണ രീതിയും അമിതമായ ഫാസ്റ് ഫുഡിന്റെ ഉപയോഗവും കുറഞ്ഞ വ്യായാമവും കൂടിയ മാനസിക പിരിമുറുക്കവുമാണ് അമിത വണ്ണത്തിന്റെ കാരണമെന്ന് ഡബ്ള്യുഎച്ച്ഒ യുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത 15 വര്‍ഷത്തില്‍ അയര്‍ലന്‍ഡില്‍ 54.91 ശതമാനവും സ്പെയിനില്‍ 80 ശതമാനവും ചെക്ക് റിപ്പബ്ളിക്കില്‍ 79 ശതമാനവും പുരുഷന്മാരും അമിതവണ്ണക്കാരായി മാറും.

2030 ല്‍ ഉസ്ബെക്കിസ്ഥാനില്‍ 90 ശതമാനവും ലാത്വിയയില്‍ 87 ശതമാനവും മാള്‍ട്ടയില്‍ 82 ശതമാനവും സ്പെയിനില്‍ 80 ശതമാനവും ചെക് റിപ്പബ്ളിക്കില്‍ 79 ശതമാനവും പോളണ്ടില്‍ 79 ശതമാനവും ഗ്രീസില്‍ 77 ശതമാനവും പുരുഷന്മാര്‍ പൊണ്ണത്തടിയന്‍മാരായി മാറും.

2030 ആകുമ്പോള്‍ 79 ശതമാനം സ്ത്രീകള്‍ അമിത വണ്ണക്കാരായി മാറും ബെല്‍ജിയത്തില്‍ 89 ശതമാനവും ബുള്‍ഗേറിയയില്‍ 89 ശതമാനവും അയര്‍ലന്‍ഡില്‍ 83 ശതമാനവും ഓസ്ട്രിയയില്‍ 79 ശതമാനവും ലാത്വിയയില്‍ 72 ശതമാനവും തുര്‍ക്കിയില്‍ 68 ശതമാനവും ഗ്രീസില്‍ 67 ശതമാനവും ലക്സംബുര്‍ഗിന്‍ 65 ശതമാനവും ചെക്കിന്‍ 64 ശതമാനവും സ്ത്രീകളും അമിത വണ്ണക്കാരായി തീരും.

ഓസ്ട്രിയയിലെ പുരുഷന്‍മാരുടെ എണ്ണം 2030 ആകുമ്പോള്‍ ഇപ്പോള്‍ 17 ശതമാനമെന്നത് 33 ശതമാനമായി വര്‍ധിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍