'ഡാന്‍സിംഗ് വൈദികന്‍' ഫാ. സജു ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡില്‍
Saturday, May 16, 2015 5:07 AM IST
സൂറിച്ച്: പുതുമയാര്‍ന്ന ക്ളാസിക്കല്‍ നൃത്തം അരങ്ങില്‍ അവതരപ്പിച്ച് കൌതുകവും അത്ഭുതവും ആയ വൈദികന്‍ ഫാ. സജു ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നു. ഡാന്‍സിംഗ് ജെസ്യൂട്ട് എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിളിക്കുന്ന ഈ ഈശോ സഭക്കാരന്‍ നൃത്തത്തിലൂടെ തന്നെ വ്യത്യസ്തനാകുന്നു.

മേയ് 17-നു രാവിലെ പതിനൊന്നിനു പ്രഡിഗെര്‍ ചര്‍ച്ച് സൂറിച്ചിലും (പ്രൊട്ടസ്റന്റ് കുര്‍ബാന ) വൈകിട്ടു എട്ടിനു ലീബര്‍ ഫ്രൌവെന്‍ ദേവാലയത്തിലും നൃത്തം ചെയ്യും. മേയ് 22-നു വെള്ളിയാഴ്ച വൈകിട്ടു എട്ടിനു ഊസ്റര്‍ കത്തോലിക്കാ ദേവാലയ ഹാളിലും, മേയ് 31-നു ഞായറാഴ്ച സൂറിച്ച് ഹരേ കൃഷ്ണ ക്ഷേത്രത്തിലും പരിപാടി അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍