യൂറോപ്യന്‍ മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്കുകള്‍ ഭാഗികമായി നിലനില്‍ക്കും
Saturday, May 16, 2015 5:07 AM IST
ബ്രസല്‍സ്്: യൂറോപ്യന്‍ യൂണിയന്‍ മിനിസ്റ്റര്‍ കൌണ്‍സിലിന്റെ തീരുമാനപ്രകാരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൊബൈല്‍ ടെലഫോണ്‍ റോമിംഗ് നിരക്കുകള്‍ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പരിപൂര്‍ണ്ണമായി നിര്‍ത്തലാക്കുകയില്ല. ഒരു വര്‍ഷം മൊത്തം 50 മിനിറ്റു മൊബൈല്‍ ഫോണ്‍ കോളുകളും, 50 എസ്എംഎസ് മെസേജുകളും അതാത് രാജ്യത്തെ ലോക്കല്‍ നിരക്കില്‍ ഉപയോഗിക്കാം. ഇതില്‍ കൂടുതല്‍ വരുന്ന ടെലഫോണ്‍ കോളുകള്‍ക്കും, എസ്എംഎസ് മെസേജുകള്‍ക്കും ഇപ്പോഴത്തെ റോമിംഗ് നിരക്കുകളായ ഒരു മിനിറ്റിന് 22.61സെന്റും, ഇന്‍കമിംഗ്് കോളിനു 5.95 സെന്റും എസ്എംഎസിനു 7.14 സെന്റും നല്‍കണം.

രണ്ടായിരത്തി ഏഴു മുതല്‍ പല പ്രാവശ്യം യൂറോപ്പിലെ മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനം ഒരു സാധാരണ ടൂറിസ്റ്റ് അല്ലെങ്കില്‍ യാത്രക്കാരന് ഉപകാരപ്രദവും, ആശ്വാസകരവുമാണ്. ജര്‍മനിയില്‍ തന്നെ ഏതാണ്ട് 82 മില്യന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍