പയ്യന്നൂര്‍ സൌഹൃദവേദിക്ക് പുതിയ ഭാരവാഹികള്‍
Friday, May 15, 2015 8:10 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബാബു ഗോവിന്ദ് (പ്രസിഡന്റ്), ഇസ്മായില്‍ കാരോളത്ത് (ജനറല്‍ സെക്രട്ടറി), ഹരീന്ദ്രന്‍ (ട്രഷറര്‍) എന്നിവരേയും

ഗോപിനാഥ്, എ.ജി. അബൂബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), ലജീഷ്, റഫീഖ് (ജോ. സെക്രട്ടറിമാര്‍), സുരേഷ് കണ്ണന്‍ (ജോ. കണ്‍വീനര്‍), മധുസൂതനന്‍ (മീഡിയ കണ്‍വീനര്‍), മുരളി പയ്യന്നൂര്‍ (മെംബര്‍ഷിപ്പ് കണ്‍വീനര്‍), ടി.എ.ബി. അഷ്റഫ് (ജീവകാരുണ്യ കണ്‍വീനര്‍) ഷക്കീല്‍ തൈയില്‍പുരയില്‍ (സ്പോര്‍ട്സ് കണ്‍വീനര്‍) എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

നിര്‍വാഹക സമിതി അംഗങ്ങളായി നോബിന്‍ ഭാസ്കരന്‍, വിജയന്‍ നെല്ലിയോടന്‍, കെ.വി. ദിനേശന്‍, അഷ്റഫ് പൊന്നിച്ചി, സത്യന്‍ കുഞ്ഞിമംഗലം, പവിത്രന്‍ പയ്യാടക്കത്ത്, അന്‍വര്‍ രാമന്തളി, രാജീവന്‍ ഓണക്കുന്ന്, ഷൈജു പുതിയപുരയില്‍, രാജേഷ് കുഞ്ഞിമംഗലം, ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍, ടി.എം.വി. അഷ്റഫ്, രാജന്‍ പെരളം, സി.പി. രഞ്ജിത്ത്, എ.പി. ബഷീര്‍, കൃഷ്ണരാജ്, പ്രദീപ് കുമാര്‍, മുഹമ്മദ് സഫീര്‍, മനോഹരന്‍, റഫീഖ് കൈക്കോട്ടുകടവ് എന്നിവര തെരഞ്ഞെടുത്തു. എം.പി ഭാസ്കരന്‍, മുസ്തഫ കവ്വായി എന്നിവര്‍ രക്ഷാധികാരികളായിരിക്കും.

മുസ്തഫ കവ്വായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന. സെക്രട്ടറി പി.കെ. മധുസൂതനും വരവുചെലവു കണക്കുകള്‍ ബാബു ഗോവിന്ദും ജീവകാരുണ്യ റിപ്പോര്‍ട്ട് സത്യനും അവതരിപ്പിച്ചു.

സംഘടയില്‍ അംഗങ്ങളാകാന്‍ താല്‍പ്പര്യപ്പെടുന്ന പയ്യന്നൂര്‍ നിവാസികളായ റിയാദിലെ പ്രവാസി സുഹൃത്തുക്കള്‍ 0548059816 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍