പൊന്നാനി അസോസിയഷന്‍ വാര്‍ഷികമാഘോഷിച്ചു
Friday, May 15, 2015 8:08 AM IST
റിയാദ്: പൊന്നാനി റിയാദ് അസോസിയേഷന്‍ ഫോര്‍ വെല്‍ഫെയര്‍ (പിആര്‍എഡബ്ള്യുയു) വാര്‍ഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ആഘോഷ പരിപാടികള്‍ ജിദ്ദ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.എം ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രാദേശിക കൂട്ടായ്മകള്‍ക്ക് മാതൃകയാവുകയാണ് പൊന്നാനി കൂട്ടായ്മയെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞു.

നിര്‍ധനരായ 110 കുടുംബങ്ങള്‍ക്ക് മാസം തോറും 1250 രൂപ പ്രതിമാസ പെന്‍ഷന്‍, തുടര്‍ പഠനത്തിനു പണമില്ലാതെ വിഷമിക്കുന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, നിത്യരോഗികള്‍ക്കും സ്വയം തൊഴില്‍ കണ്െടത്താന്‍ പണമില്ലാതെ വിഷമിക്കുന്നവര്‍ക്കും നാട്ടില്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും സഹായധനം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വീല്‍ ചെയറുകള്‍, വോക്കിംഗ് സ്റിക്കുകള്‍, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായം തുടങ്ങി ഈ വര്‍ഷം 27 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനക്ക് സാധിച്ചു.

ചടങ്ങില്‍ ഫൈസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.ടി. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. മദീന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, സിറ്റി ഫ്ളവര്‍ എംഡി അഹമ്മദ് കോയ, ഫോര്‍ക്ക രക്ഷാധികാരി നാസര്‍ കാരന്തൂര്‍, പി.വി. അബ്ദുള്‍ ഖയ്യൂം, മുഹമ്മദ് ഷാഹിര്‍, എ.വി. സിറാജ്, ഷാജി തറോല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഹാപ്പി ഫാമിലി എന്ന വിഷയത്തില്‍ ഡോ. അബ്ദുസലാമിന്റെ പഠനക്ളാസും നടന്നു. ഫസലുറഹ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹിഷാം അബൂബക്കര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാസിക് റഹ്മാന്‍ നന്ദി പറഞ്ഞു. ഹിഷാം ഇബ്രാഹിമിന്റെ പ്രവാസ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ഹിഷാം അബൂബക്കറിന്റെ പ്രശ്നോത്തരിയും നസീബ് കലാഭവന്റെ മിമിക്സ് പരേഡും മലര്‍വാടി കലാകാരന്‍മാരുടെ ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയും മുതിര്‍ന്നവരുടെ വടംവലി മത്സരവും കുടുംബ സംഗമത്തെ വര്‍ണാഭമാക്കി.

ആഘോഷപരിപാടികള്‍ക്ക് അബ്ദുള്‍ നാസര്‍, സഫീര്‍ ഉമ്മര്‍, മുസ്തഫ ദീര, സലാഹുദ്ദീന്‍, മുജീബ് റഹ്മാന്‍, ഫിറോസ് ബാബു, സി.വി. ലത്തീഫ്, റഹീം കോഹിന്നൂര്‍, സി.വി കാസിം, നൂറുദ്ദീന്‍ കുട്ടി, മുഹമ്മദ് ബഷീര്‍, ഫിറോസ് കാട്ടിലകം, ഖബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി കെ.ടി. അബൂബക്കര്‍ (പ്രസിഡന്റ്), നാസിക് റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), കെ.വി. അബൂബക്കര്‍ (ട്രഷറര്‍), കെ.അബ്ദുള്‍ നാസര്‍, എ.വി. സിറാജുദ്ദീന്‍, സി.വി കാസിം, റഹീം കോഹിനൂര്‍ (വൈ. പ്രസിഡണ്ടുമാര്‍), ഫസലുറഹ്മാന്‍, ഹിഷാര്‍ ഇബ്രാഹിം, ഷഫീര്‍ ഉമ്മര്‍, ഹിഷാം അബൂബക്കര്‍ (ജോ. സെക്രട്ടറിമാര്‍), ഷാജി തറോല (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗങ്ങളായി പൂക്കോയ തങ്ങള്‍, സി.വി അബ്ദുള്‍ മജീദ്, സി.വി. മുഹമ്മദ് അഷ്റഫ്, പി.വി. സമീര്‍, അമാനുള്ള അറക്കല്‍, ഫൈസല്‍ തങ്ങള്‍, ഫിറോസ് കാട്ടിലകം, മുസ്തഫ ദീര, നൂറുദ്ദീന്‍ കുട്ടി, മുഹമ്മദ് ബഷീര്‍, ഫിറോസ് ബാബു, സി.വി. ലത്തീഫ്, സലാഹുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍