നേപ്പാളിലേക്ക് കൂടുതല്‍ സഹായങ്ങളുമായി ജ്വാല
Friday, May 15, 2015 8:00 AM IST
ബ്രിസ്ബെയ്ന്‍: തുടര്‍ ചലനങ്ങള്‍ സാധാരണ ജീവിതം അതീവ ദുസഹമാക്കിയ നേപ്പാളിന്റെ ദുരന്ത ഭൂമിയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി ഓസ്ട്രേലിയയിലെ ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി മുന്നോട്ട്.

കുട്ടികളെ ഉദ്ദേശിച്ച് കുടുംബശ്രീ യൂണിറ്റുകള്‍ തയാറാക്കുന്ന പോഷകാഹാരമായ ന്യൂട്രിയിക്സ് ബേബിഫുഡാണ്് കണ്ണൂരില്‍നിന്നും നേപ്പാളിലെത്തിക്കുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള 500 കിലോയിലധികം വരുന്ന ബേബി ഫുഡ് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസിനു കൈമാറി. ചടങ്ങില്‍ ജനപ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും സന്നിഹിതരായിരുന്നു.

കേരള സ്റേറ്റ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ആലപ്പുഴ യൂണിറ്റില്‍നിന്നും മില്‍ക് പൌഡറുകള്‍ നേപ്പാളിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ് കൂമാര്‍