അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസിന്റെ ഓര്‍മപെരുന്നാളും ഇടവക ദിനവും മേയ് 16, 17 തീയതികളില്‍
Friday, May 15, 2015 5:05 AM IST
അബര്‍ഡീന്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവക ദിനവും മേയ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടുകൂടി ആഘോഷിക്കുന്നു.

16 ന് (ശനി) വൈകുന്നേരം ആറിനു കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ഥന, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും.

17ന് (ഞായര്‍) രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്നു ഫാ. തോമസ് പുതിയാമഠം, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഡോ. ബിജി ചിറത്തലാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ നടക്കും.

വിശ്വാസത്തോടും പ്രാര്‍ഥനയോടുംകൂടി നേര്‍ചകാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: രാജുവേലംകാലാ