മറിയാമ്മ തോമസ് നിര്യാതയായി
Friday, May 15, 2015 5:01 AM IST
മാഞ്ചസ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ട്രഷറര്‍ ജോര്‍ജ് തോമസിന്റെ മാതാവും പാലക്കാട് ഇളവംപാടം കുട്ടന്‍തറപ്പേല്‍ തോമസിന്റെ ഭാര്യയുമായ മറിയം (80) നിര്യാതയായി. സംസ്കാരം മേയ് 17ന് (ഞായര്‍) മൂന്നിന് ഇളവംപാടം സെന്റ് തോമസ് പള്ളിയില്‍.

മറ്റുമക്കള്‍: ത്രേസ്യാമ്മ, എലിസബത്ത്, സിസ്റര്‍ അമല (ജര്‍മനി), റാണി. മരുമക്കള്‍: ജോമി (കുറവിലങ്ങാട്), റെജി (തൃശൂര്‍), ഷിജു (യുകെ), സിബി (ഈരാറ്റുപേട്ട).

പരേതയുടെ നിര്യാണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍