ഇട്ടന്‍ എ. ചിറയില്‍ നിര്യാതനായി
Friday, May 15, 2015 4:12 AM IST
ഫ്ളോറിഡ: വ്യവസായിയും മദ്രാസ് ഐടിസി ഉദ്യോഗസ്ഥനുമായിരുന്ന കോട്ടയം പള്ളം ചിറയില്‍ ഇട്ടന്‍ എ. ചിറയില്‍ (87) നിര്യാതനായി. പരേതയായ കിഴക്കേമുറിയില്‍ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. അഡ്വ. ശോഭന രാജന്‍ (യുഎസ്എ) ഏക മകളാണ്.

കോട്ടയം ബാറിലെ പ്രമൂഖ അഭിഭാഷകനും പ്രഭാഷകനുമായ അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസ് മരുമകനാണ്. ചിങ്ങവനം ദയറ പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരം 4.30-നു സംസ്കാരചടങ്ങുകള്‍ നടക്കും.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍