ഒബാമ ലൈബ്രറി ഷിക്കാഗോയില്‍
Thursday, May 14, 2015 5:39 AM IST
ഷിക്കാഗോ: പ്രസിഡന്റ് ബറാക് ഒബാമയുടെ പേരില്‍ നിര്‍മിക്കുന്ന പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ഷിക്കാഗോയില്‍ ആയിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഷിക്കാഗോ നഗരത്തിന്റെ ദക്ഷിണഭാഗത്തുള്ള ഷിക്കാഗോ യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് വാഷിംഗ്ടണ്‍ പാര്‍ക്കിലോ, ജാക്സണ്‍ പാര്‍ക്കിലോ ആയിരിക്കും ഒബാമ ലൈബ്രറി.

ബറാക് ഒബാമ ഫൌണ്േടഷനാണു വിജ്ഞാപനം ഇറക്കിയത്. ഇതോടെ ലൈബ്രറി സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്ന ന്യൂയോര്‍ക്കും ഹവായും അപ്രസക്തമായി.

'എന്റെ ജീവിതത്തില്‍ എല്ലാ ഇഴകളും ഒന്നുചേര്‍ന്നതിവിടെയാണ്. ഞാന്‍ ഒരു മനുഷ്യനായതും ഷിക്കാഗോയിലേക്ക് വന്നതിനുശേഷമാണ് ജീവിതത്തില്‍ വളരെയാദ്യം സ്വീകരിച്ച ഞാന്‍ സ്വീകരിച്ച തത്ത്വദീക്ഷ പ്രാവര്‍ത്തികമാക്കുവാനും സമൂഹത്തില്‍ പൊതുസേവനം നടത്തുവാനും കഴിഞ്ഞതിവിടെയാണ്' ഒബാമ യൂട്യൂബില്‍ കുറിച്ചു.

ഷിക്കാഗോ തെരഞ്ഞെടുത്ത് തദ്ദേശവാസികള്‍ക്ക് അഭിമാനം നല്‍കി. ഒബാമ യുവ പൊതു പ്രവര്‍ത്തകനില്‍നിന്നു സംസ്ഥാന നിയമസഭാംഗമായതും യുഎസ് സെനറ്ററായതും പ്രസിഡന്റ് സ്ഥാനാര്‍ഥിയായതുമെല്ലാം ഇവിടെനിന്നാണ്. ഒബാമയുടെ ആദ്യ വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റാഫും ഇപ്പോള്‍ ഷിക്കാഗോ മേയറുമായ റഹം ഇമ്മാനുവല്‍ ലൈബ്രറി പദ്ധതിക്കു മുന്‍ഗണന നല്‍കി നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന പ്രമേയം സിറ്റി കൌണ്‍സില്‍ ഐകകണ്ഠേന പാസാക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്