ഫാ. ചിറമ്മലിനു ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദരം മേയ് 23ന്
Thursday, May 14, 2015 5:39 AM IST
ലണ്ടന്‍: അവയവദാന സന്ദേശവുമായിയെത്തുന്ന ഫാ. ചിറമ്മലിനു ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ സ്നേഹോപഹാരം. മേയ് 23നു വൈകുന്നേരം ആറിനാണു പരിപാടി.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന അവയവദാന സന്ദേശ യോഗത്തില്‍ ഫാ. ചിറമ്മലിനെ ആദരിക്കുകയും തുടര്‍ന്ന് അവയവദാനത്തിന്റെ ആവശ്യകതയും മഹത്വവും എന്താണന്നുമുള്ള പ്രഭാഷണവും ഉണ്ടായിരിക്കും.

അവയവ ദാനത്തെ കുറിച്ച് നമ്മളിലുള്ള അജ്ഞത മാറ്റുകയാണ് ഫാ. ചിറമ്മല്‍ സന്ദേശത്തിലൂടെ നമുക്ക് തരുന്നത്. ഒരു ദിവസം പോലും വിശ്രമമില്ലാതെ ലോകത്തെമ്പാടും ഓടിനടന്ന് ഈ മഹാ സന്ദേശം നല്‍കുകയാണ് കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഫാ. ചിറമേല്‍.

നിരവധി രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഫാ. ചിറമ്മലിനെ ഔദ്യോഗിക ക്ഷണിതാവായി സ്വീകരിച്ച് അവയവദാന സന്ദേശം നല്‍കി വരികയാണ്.

ഈ അസുലഭ മുഹൂര്‍ത്തതിനു സാക്ഷികളാകുവാന്‍ നമ്മള്‍ ഓരോരുത്തരും സമയം കണ്െടത്തേണ്ടത് നമ്മുടെ തന്നെ ജീവിതത്തിനു ആവശ്യമാണെന്ന തിരിച്ചറിവു കൂടുതല്‍ ഗുണം ചെയ്യുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോര്‍ജ് പറഞ്ഞു. നോര്‍ത്ത് വെസ്റിലെ മുഴുവന്‍ മലയാളികളും ഈ മഹത് സന്ദേശത്തിന്റെ ഭാഗമാകണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ബെന്നി ഫിലിപ്പ് അഭ്യര്‍ഥിച്ചു. പരിപാടിയോടനുബന്ധിച്ച് ഢ4ഡ ഗായകസംഘത്തിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ബോള്‍ട്ടന്‍ അസോസിയേഷന്‍ അംഗവും യുകെയിലെ പ്രമുഖ സംഘടനയായ യുക്മയുടെ റീജണല്‍ പ്രസിഡന്റുമായ അഡ്വ. സിജു ജോസഫ് അറിയിച്ചു.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: കുര്യന്‍ ജോര്‍ജ് 07877348602.

റിപ്പോര്‍ട്ട്: സിജു ജോസഫ്