ഡാന്‍സിംഗ് ഡംസെല്‍സ് മാതൃ ദിനം ആഘോഷിച്ചു
Thursday, May 14, 2015 5:37 AM IST
ടൊറന്റോ: വനിതകളുടെ സംരംഭമായ ഡാന്‍സിംഗ് ഡംസെല്‍സ് മാതൃ ദിനം ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

മിസിസോഗ പായല്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വനിതകള്‍ക്കായി വിവിധ തരത്തിലുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

രീതി മിശ്ര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഭരതനാട്യം, നാടോടി നൃത്തം, ബോളിവുഡ് ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഗാനങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങില്‍ എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

ഡാന്‍സിംഗ് ഡംസെല്‍സിന്റെ പ്രധാന ഉദ്ദേശ്യമായ ‘ജഋഅഇഋ’ (ജഞഛങഛഠഋ രൌഹൌൃമഹ മൃ മിറ രൌഹൌൃമഹ ലഃരവമിഴല, ഋങജഛണഋഞീാംലി ീ ലഃലൃരശലെ ലൂൌമഹ ീുുീൃൌിശശേല, അജജഞഋഇകഅഠഋ ംീാലി ൌരരല മിറ മരവശല്ലാലി, ഇഋഘഋആഞഅഠഋ ംീാമിവീീറ മിറ ാീവേലൃവീീറ, ഋചഇഛഡഞഅഏഋ ംീാലി ീ ുൌൃൌല വേലശൃ റൃലമാ മിറ മുശൃമശീിേ) എന്ന വാക്കിന്റെ പര്യായം ആയിരുന്നു പരിപാടിയില്‍ കാണാന്‍ കഴിഞ്ഞത്.

പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഡയറക്ടര്‍ മേരി അശോക് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്ശങ്കരന്‍ പിള്ള