മിഅ മലപ്പുറം ഫെസ്റ്റ് 2015 മാപ്പിളപ്പാട്ട് മത്സരം
Thursday, May 14, 2015 2:50 AM IST
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ (മിഅ) നടത്തുന്ന മലപ്പുറം ഫെസ്റ്റ് 2015-ന്റെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പ്രവാസി കലാകാരന്‍മാരില്‍ മാപ്പിളപ്പാട്ട് രംഗത്തു കഴിവുള്ളവരെ കണ്െടത്തുന്നതിനായി സഫാമക്കാ ഓഡിറ്റോറിയത്തില്‍ മെയ് 15-നു വൈകുന്നേരം അഞ്ചു മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

പ്രവാസി സമൂഹത്തില്‍ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളില്‍ എന്നും കൈത്താങ്ങായി പ്രവര്‍ത്തിച്ചിട്ടുള്ള മിഅ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം മലപ്പുറം ഫെസ്റ്റ് എന്ന പേരില്‍ നടക്കുന്ന കലാകായിക സാംസ്കാരിക പരിപാടി രണ്ടു മാസം നീണ്ടു നില്‍ക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫിറോസ് നിലമ്പൂര്‍ (0509407714), മുസ്തഫ പാണ്ടിക്കാട് (0504405278), സക്കീര്‍ മണ്ണാര്‍മല (0541501370), ഷാജി ചുങ്കത്തറ (0583554111) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍