അസമോ പുത്തന്‍ചിറയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Thursday, May 14, 2015 2:50 AM IST
റിയാദ്: കവിയും ഓണ്‍ലൈന്‍ സൌഹൃദങ്ങളുടെ അമരക്കാരനുമായ അസമോ പുത്തന്‍ചിറയുടെ നിര്യാണത്തില്‍ റിയാദ് ഫേസ്ബുക്ക് മലയാളി കൂട്ടം അനുശോചിച്ചു. രചനയിലെ ലാളിത്യവും പച്ച മനുഷ്യന്റെ ജീവിത ചിന്തകളും മതി വരുവോളം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ മരണം ആധുനിക ലോകത്ത് നന്‍മയെ തിരയുന്നവര്‍ക്ക് തീരാനഷ്ടമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നവമാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അസമോ ഈ രംഗത്ത് വലിയ സൌഹൃദം പടുത്തുയര്‍ത്തിയിരുന്നു. അബുദാബിയിലുള്ള തന്റെ താമസ സ്ഥലത്തു വെച്ചാണ് അസമോ പുത്തന്‍ചിറ മരണപ്പെട്ടത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍