തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് പിക്നിക് ശനിയാഴ്ച
Thursday, May 14, 2015 2:49 AM IST
ഡാളസ്: തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ പിക്നിക് പതിനാറാം തീയതി ശനിയാഴ്ച റിച്ചാഡ്സണിലുള്ള ക്രൌെളി പാര്‍ക്കില്‍ രാവിലെ പത്തിനു നടക്കും.

നാടന്‍ വിഭവങ്ങള്‍, ബാര്‍ബിക്യൂ, വിവിധ സ്പോര്‍ട്സ് മത്സരങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേക മത്സര പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു പിക്നിക് ആവേശകരമാക്കുമെന്നും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ എല്ലാ തിരുവല്ലാ നിവാസികളെയും സ്നേഹിതരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു. ജെ.പി ജോണ്‍, മാത്യു സാമുവല്‍, ബിനോ മാത്യു, സുനില്‍ തലവടി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.

സ്ഥലം: ക്രൌളി പാര്‍ക്ക്, റിച്ചാഡ്സണ്‍. തീയതി : മെയ് 16-നു ശനിയാഴ്ച രാവിലെ പത്തു മുതല്‍.
വിവരങ്ങള്‍ക്ക് : ജെ.പി ജോണ്‍ (214 717 0184), മാത്യു സാമുവല്‍ (972 890 7023), ബിനോ മാത്യു (972 254 8822), സുനില്‍ തലവടി (214 543 7556).

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍