ഇന്ത്യന്‍ സമൂഹത്തിന്റെ കേവലാര്‍ തീര്‍ഥാടനം മേയ് 14ന്
Wednesday, May 13, 2015 8:16 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തുന്ന കേവലാര്‍ തീര്‍ഥാടനം സ്വര്‍ഗാരോഹണ ദിനമായ മേയ് 14നു(വാഴം) നടക്കും. മധ്യ ജര്‍മനിയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണു കേവലാര്‍.

രാവിലെ ഒന്‍പതിന് കൊളോണ്‍ മ്യൂള്‍ഹൈമില്‍ (ഡാന്‍സിയര്‍ട്രാസെ 55)നിന്നു പ്രത്യേകം ബസിലായിരിക്കും കേവലാറിലേയ്ക്കു യാത്രയാവുക. തുടര്‍ന്നു 11.15നു മരിയ റാണി (ക്വേണിഗിന്‍) കപ്പേളയില്‍ (ഫ്രീഡന്‍സ് സ്ട്രാസെ 45, കേവലാര്‍) ആഘോഷമായ ദിവ്യബലിയും ഉച്ചവിശ്രമത്തിനുശേഷം മൂന്നിനു കെര്‍സന്‍ കപ്പേളയില്‍ പ്രാര്‍ഥനാരാധനകളും നടക്കും. വൈകുന്നേരം നാലോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍