അഡ്ലെയ്ഡില്‍ ഫുഡ് ഫെസ്റ് 2015 മേയ് 16ന്
Wednesday, May 13, 2015 8:15 AM IST
അഡ്ലെയ്ഡ്: ഉത്സവങ്ങളുടെ നാടായ സൌത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില്‍ മലയാളത്തിന്റെ മണവും മമതയും ഒത്തുചേര്‍ന്ന് നാടന്‍ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ മേയ് 16നു(ശനി) സെന്റ് മാര്‍ഗരറ്റ് ദേവാലയത്തിലാണ്് മേള സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. എല്‍ദോ എസ്. കവുങ്ങുംപിള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫാ. ഫ്രെഡറിക് ഇലുവാതിങ്കല്‍, ഫാ. ബേസില്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും.

ജോസ് ജോര്‍ജ്, സുനു മാത്യു, സജി മാത്യു, ഇട്ടി ഐപ്പ്, ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട്: അജിത് കെ. വര്‍ഗീസ്