മദേഴ്സ് ഡേ ആഘോഷിച്ചു
Wednesday, May 13, 2015 6:44 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലും ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലും വിപുലമായ പരിപാടികളോടെ മദേഴ്സ് ഡേ ആഘോഷിച്ചു.

ഞായര്‍ വൈകുന്നേരം 4.30നു ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാനയില്‍ പങ്കെടുത്ത നൂറില്‍പരം വീട്ടമ്മമാര്‍ക്കു മദേഴ്സ് ഡേയുടെ ആശംസകളും ആശീര്‍വാദവും ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി നേര്‍ന്നു. തുടര്‍ന്നു മുഴുവന്‍ അമ്മമാര്‍ക്കും ക്നാനായ കാത്തലിക് മിഷന്റെ പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആദ്യമായിട്ടാണു മദേഴ്സ് ഡേ ആഘോഷിച്ചത്. തുടര്‍ന്നു പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുത്ത മുഴുവന്‍ വിശ്വാസികള്‍ക്കു ചായസത്കാരവും നടത്തി.

ഫൊക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടന്ന മദേഴ്സ് ഡേ കുര്‍ബാനയ്ക്ക് ഫാ. ടോമിച്ചന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍