ബ്രോംമിലി സീറോ മലബാര്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന വളര്‍ച്ചാ ധ്യാനം മേയ് 30ന്
Wednesday, May 13, 2015 6:42 AM IST
ലണ്ടന്‍: ബ്രോംമിലി സീറോ മലബാര്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന വളര്‍ച്ചാ ധ്യാനം മേയ് 30നു നടക്കും. രാവിലെ 9.30നു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം അഞ്ചിനു സമാപിക്കും. യുകെയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നേരിട്ട് വളര്‍ച്ചാ ധ്യാന ശുശ്രൂഷ ചെയ്യുന്ന അനുഭവ ജ്ഞാനികളായ കൌണ്‍സിലേഴ്സ് വൈദികരോടൊപ്പം പ്രസ്തുത ധ്യാനത്തിനു നേതൃത്വം നല്‍കും.

'ഈശോ കുട്ടികളുടെ കൂട്ടുകാരന്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രാര്‍ഥനയും പാട്ടുകളും കളികളും കോര്‍ത്തിണക്കി 5 വയസുമുതല്‍ 17 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ഏകദിന വളര്‍ച്ചാ ധ്യാനം നടത്തുന്നത്. ആധുനിക ഇലക്ട്രോണിക് യുഗത്തില്‍, സൌഹൃദ മീഡിയാകളുടെ ആധിക്യവും പാശ്ചാത്യ സംസ്കാര അതിപ്രസരവും ദൈവഭയമില്ലായ്മയും ജീവിതയാത്രയെ കീഴ്പ്പെടുത്തിയേക്കാവുന്ന സാഹചര്യത്തില്‍ ജീവിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ദൈവാനുഗൃഹീത ഭാവി രൂപപ്പെടുത്തുവാന്‍ ഉപകാരപ്രഥമാകാവുന്ന ധ്യാനമാണു ബ്രോംമിലിയില്‍ വിഭാവനം ചെയ്യുന്നത്.

പഠനത്തില്‍ ഏകാഗ്രത, കാര്യഗൌരവ ബോധ്യം, ദൈവ സ്നേഹാനുഭവം, അനുസരണശീലം, അച്ചടക്കം, ചിട്ടയായ ജീവിതം തുടങ്ങി അനിവാര്യമായ സത്സ്വഭാവ നന്മകള്‍ കൈവരിക്കാന്‍ കഴിയുന്ന വളര്‍ച്ചാ ധ്യാനത്തിലേക്ക് എല്ലാ വിദ്യാര്‍ഥികളെയും സ്വാഗതം ചെയ്തു. ധ്യാനത്തില്‍ പങ്കെടുപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേരു മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്ന് സീറോ മലബാര്‍ സെന്റര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് അറിയിച്ചു.

വിവരങ്ങള്‍ക്ക്: സിബി മാത്യു (കൈക്കാരന്‍): 07412261169, ബിജു ചാക്കോ (കൈക്കാരന്‍): 07794778252, സിസ്റര്‍ ഫില്‍സി:07534921242, സാന്റി:07877736540.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊലെയിന്‍,ബ്രോമിലി,ബിആര്‍1 2 പിആര്‍

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ