സൌദിയിലെത്തുന്ന എന്‍ജിനിയര്‍മാര്‍ക്കു മൂന്നു മാസം മാത്രം ഇഖാമ
Tuesday, May 12, 2015 7:31 AM IST
ദമാം: സൌദിയിലേക്കു വിവിധ പുതിയ വീസകളില്‍ എത്തുന്ന എന്‍ജിനിയര്‍മാര്‍ക്കു മൂന്നുമാസം കഴിഞ്ഞു മാത്രമേ ഇഖാമ അനുവദിക്കുകയുള്ളൂവെന്ന് സൌദി എന്‍ജിനിയറിംഗ് കൌണ്‍സില്‍ അറിയിച്ചു.

പുതിയതായി എത്തുന്ന എന്‍ജിനിയര്‍മാര്‍ക്കു മൂന്നു മാസക്കാലം പ്രബോഷന്‍ പീരിയഡ് നിര്‍ബന്ധമാണന്ന് കൌണ്‍സില്‍ വക്താവ് എന്‍ജിനിയര്‍ അബുദുനാസിര്‍ ബിന്‍ സൈഫ് അബ്ദുള്‍ ലത്തീഫ് അറിയിച്ചു.

മൂന്നുമാസക്കാലത്തെ പരീക്ഷണ കാലയളവു പൂര്‍ത്തിയാക്കി യോഗ്യരെന്നു തെളിഞ്ഞശേഷമാണ് സൌദി എന്‍ജിനിയറിംഗ് കൌണ്‍സിലില്‍ രജിസ്ട്രേഷന്‍ നട ത്തുക. രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയശേഷമാണ് സ്പോണ്‍സര്‍ക്കു വര്‍ക്കു പെര്‍മിറ്റും ഇഖാമയും അനുവദിക്കുന്നതിനു അപേക്ഷിക്കാനാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍ജിനിയര്‍മാരുടെ ജോലിയിലുള്ള പരീക്ഷണ കാലഘട്ടം കഴിഞ്ഞു ജോലിക്കു യോഗ്യരാണന്നു തെളിഞ്ഞാല്‍ എന്‍ജിനിയറിംഗ് കൌണ്‍സില്‍ രജിസ്ട്രേഷന്‍ നട ത്തുന്നതിനു സ്പോണ്‍സര്‍മാര്‍ അപേക്ഷ നല്‍കണം.

തുടര്‍ന്നു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴില്‍ മന്ത്രാലയത്തേയും ജവാസാത്തിനേയും കൌണ്‍സില്‍ തന്നെ ഓണ്‍ലൈന്‍ മുഖേന വിവരം അറിയിക്കും. തുടര്‍ന്നാണ് തൊഴില്‍ പെര്‍മിറ്റും ഇഖാമയും നല്‍കുക. ഇഖാമ ലഭി ച്ച ശേഷമായിരിക്കും എന്‍ജിനിയര്‍മാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനു അവ നല്‍കിയ യൂണി വേഴ്സിറ്റികളില്‍ നേരിട്ടു പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യജമല്ലെന്ന പരിശോധനയില്‍ തെളിഞ്ഞാല്‍ അവ കൌണ്‍സില്‍ അംഗീകരിക്കുകയും തുടര്‍ന്നു സൌദി എന്‍ജിനിയറിംഗ് കൌണ്‍സില്‍ അംഗത്വ കാര്‍ഡു നല്‍കുകയും ചെയ്യും.

എന്‍ജിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ നടത്തുന്ന പരിശോധനയില്‍ അവ വ്യാജമാണന്നു തെളിമാല്‍ ശിക്ഷാ നടപടികള്‍ക്കും നാടുകടത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തേയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജോലിയുടെ യോഗ്യത പരീക്ഷ നടക്കുന്ന കാലഘട്ടത്തില്‍ എക്സിറ്റില്‍ പോവേണ്ടി വരുകയാണങ്കില്‍ തങ്ങള്‍ ജവാസാത്തിനു പ്രത്യേക കത്തു നല്‍കു മെന്നും അദ്ദേഹം പറഞ്ഞു.

കൌണ്‍സില്‍ രജിസ്റര്‍ ചെയ്തിട്ടില്ലന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. അതേ സമയം സൌദിയിലെത്തി ഉടന്‍ അവധിയില്‍ പോകുവാന്‍ എന്‍ജിനിയര്‍മാര്‍ക്കു ഇനി സാധ്യമാവില്ല. മുന്നുമാസം കഴിഞ്ഞ് ഇഖാമ ലഭി ച്ചാല്‍ മാത്രമേ അവധിക്കു സാധ്യമാവൂ.

സൌദിലെ ഗവര്‍മെന്റിതടക്കം നിരവധി പദ്ധതികളില്‍ വ്യാജ എന്‍ജിനിയര്‍മാര്‍ ജോലി ചെയ്യുന്നതായി കണ്െടത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിയമങ്ങള്‍ കൌണ്‍സില്‍ കൊണ്ടുവന്നത്.

സൌദിയില്‍ പുതുതായി എത്തുന്ന വിദേശ എന്‍ജിനിയര്‍മാര്‍ക്കു ചുരുങ്ങിയത് നാലു വര്‍ഷമെങ്കിലും പ്രവൃത്തി പരിജയമുണ്ടാവണമെന്നു നിബന്ധനയുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു മാത്രമെ വീസ സ്റാമ്പു ചെയ്തു നല്‍കാവു എന്നു നേരത്തെ സൌദി എന്‍ജിനിയര്‍ കൌണ്‍സില്‍ വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം