ജര്‍മനിയില്‍ മില്യണ്‍ കുട്ടികള്‍ ദാരിദ്യ്രത്തില്‍
Tuesday, May 12, 2015 7:29 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ 1.15 മില്യണ്‍ കുട്ടികള്‍ ദാരിദ്യ്രത്തില്‍ വളരുന്നതായി ഏറ്റവും പുതിയ സ്റാറ്റിക്സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടുവന്നത്. ജര്‍മന്‍ ഗവണ്‍മെന്റ് നല്‍കിയ അഭ്യര്‍ഥന പ്രകാരം ബെര്‍ട്ടെല്‍സ്മാന്‍ സ്റിഫ്റ്റൂംഗ് നടത്തിയ പഠനത്തിലാണ് ഇത്രയധികം ഗൌരവമേറിയ വിഷയം പുറത്തു വന്നത്. ഏതാണ്ട് 2.1 മില്യണ്‍ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് ഗവര്‍മെന്റില്‍ നിന്നും ലഭിക്കുന്ന ഹാര്‍ട്ട് ഫിയര്‍ സഹായത്താല്‍ വലിയ ദാരിദ്യ്രം ഇല്ലാതെ വളരുന്നു. എന്നാല്‍ ഈ ഹാര്‍ട്ട് ഫിയര്‍ സഹായം ലഭിക്കാനുള്ള വരുമാന പരിധിക്കു ഒരു ശതമാനത്തിനു മുകളിലുള്ള കുടുബങ്ങളിലെ കുട്ടികളാണ് തികച്ചും ദരിദ്രരായി വളരുന്നത്.

ദാരിദ്യ്രത്തില്‍ വളരുന്ന ഈ 2.1 മില്യണ്‍ കുട്ടികള്‍ക്ക് തങ്ങളോടൊപ്പം പഠിക്കുന്ന സഹപാഠികളോടൊപ്പം കളിപ്പാട്ടങ്ങള്‍, മിഠായി, വസ്ത്രം എന്നിവ വാങ്ങാനോ, ലഘുയാത്ര നടത്താനോ സാധിക്കുന്നില്ല. അതുപോലെ തണുപ്പു കാലത്ത് ആവശ്യത്തിനുവേണ്ട വസ്ത്രങ്ങള്‍, വേണ്ടത്ര പോഷകാഹാരം എന്നിവ ലഭിക്കാതെ ഈ കുട്ടികള്‍ സമൂഹത്തില്‍ വളരുന്നു. ഈ ശോച്യാവസ്ഥക്കെതിരെ സംസ്ഥാന, ഫെഡറല്‍ ഗവര്‍മെന്റുകള്‍ കണ്ണുതുറന്നു വേണ്ട സഹായം നല്‍കണമെന്ന് ജര്‍മന്‍ ചില്‍ഡ്രന്‍സ് ബുണ്ട്, ഫാമിലി ബുണ്ട് എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍