നാമി ഓണ്‍ലൈന്‍ വോട്ടിംഗിന്റെ രണ്ടാംഘട്ട ഫലങ്ങള്‍ പ്രഖ്യാപിച്ചു
Tuesday, May 12, 2015 7:26 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ രണ്ടാംഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ പ്രഖ്യാപിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ മലയാളികളുടെ നന്മക്കായി സംഘടനകള്‍ വഴിയോ കേരളത്തിലെ കലകള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ മികവു കാട്ടിയ ഒന്‍പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിനുവേണ്ടി നോമിനേറ്റ് ചെയ്യുകയും അതിനുശേഷം ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ഒരു നാമിയെ തെരഞ്ഞെടുക്കുന്നതിന്റെ രണ്ടാഴ്ച കൂടുമ്പോള്‍ തയാറാക്കിയ ഫലങ്ങളാണിത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാനഡയില്‍ നിന്നുള്ള ജോണ്‍ പി. ജോണ്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ടി.എസ്. ചാക്കോയും. അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്െടന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും.

അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ടു ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്‍കുന്നത്. പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങല്‍ക്കുള്ളില്‍ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 11 വരെ വോട്ടിംഗിനുള്ള സംവിധാനം ഉണ്ടായിരിക്കും. ഓഗസ്റില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനികളെയും ആദരിക്കും. മലയാള സിനിമയിലെയും കേരള രാഷ്ട്രീയത്തിലെയും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡുദാന ചടങ്ങു നടക്കുക.

വിവരങ്ങള്‍ക്ക്: 19083455983. അല്ലെങ്കില്‍ ഇമെയില്‍: ിമ്യാ@ുൃമ്മശെരവമിിലഹ.രീാ, ംീൃഹറംശറല ്ശലംശിഴ ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ.

റിപ്പോര്‍ട്ട്: സുനില്‍ ട്രൈസ്റാര്‍