ബ്രാംപ്ടണ്‍ മലയാളി സമാജം യുവജന വേദിയെ തെരഞ്ഞെടുത്തു
Tuesday, May 12, 2015 7:22 AM IST
ബ്രാംപ്ടണ്‍: കഴിഞ്ഞദിവസം സമാജം സെന്ററില്‍ നടന്ന പ്രത്യേക യോഗത്തില്‍ ബ്രാംപ്ടണ്‍ മലയാളി സമാജം യൂത്ത് വേദിയെ തെരഞ്ഞെടുത്തു.

കാനഡയിലെ മലയാളികളുടെ വരും തലമുറക്കാരില്‍ കേരളത്തിന്റെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും കല, സാഹിത്യം, കായിക വിനോദങ്ങള്‍ എന്നീ മേഖലകളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തി എടുക്കുന്നതിനും വേണ്ടി ആയിരിക്കും യുവജന വേദി പ്രധാനമായും പ്രവര്‍ത്തിക്കുക. പഠന രംഗത്തും കലാ, കായിക ശാസ്ത്ര രംഗത്തും മികവു തെളിയിച്ചുവരുന്നവരാണ് യുവജന വേദിയുടെ സാരഥികള്‍.

വേദിയുടെ ചെയര്‍ പേഴ്സണായി രേഷ്മ നമ്പ്യാരും വൈസ് ചെയര്‍ ആയി ജോര്‍ജ് ബോബന്‍, ഷാരോണ്‍ ചാള്‍സ് എന്നിവരും ചുമതല ഏറ്റതായി സമാജം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കരന്‍ പിള്ള