ലെസ്ററില്‍ സെബുക്കാന്‍ യുകെയുടെ പത്താമത് വാര്‍ഷികം ഗംഭീരമാക്കി
Tuesday, May 12, 2015 7:21 AM IST
ലെസ്റര്‍: പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന സെബുക്കാന്‍ കരോട്ടയുടെ സെമിനാറില്‍ നൂറുകണക്കിനു കുരുന്നുവിദ്യാര്‍ഥികള്‍ക്കൊപ്പം മധ്യവയ്കരും പങ്കെടുത്തു.

ലെസ്റര്‍ ബി മൌണ്ട് ലെയ്സ് സ്കൂളില്‍ നടന്ന സെമിനാറില്‍ സെബുക്കാന്‍ കരോട്ടയുടെ കുലപതിയായ സെംപോ ഷിമ്പുക്കുരോ 10വേ ഡാന്‍ (റെഡ് ബെല്‍റ്റ്), സെന്‍സായി ജമാല്‍ മെസാറ 8വേ ഡാനും നേതൃത്വം നല്‍കിയ സെമിനാറില്‍ ജര്‍മനിയില്‍നിന്നുമുള്ള വെര്‍നോര്‍ 4വേ ഡാന്‍, മോണിക്ക 2ിറ ഡാനും കൂടി ചേര്‍ന്നപ്പോള്‍ സെബൂക്കാന്‍ കരോട്ട യുകെയുടെ ചരിത്രത്തിന്റെ പടവുകള്‍ താണ്ടി.

സെമിനാറിലെത്തിയ കുട്ടികള്‍ക്ക് പുതിയ ടെക്നിക്കുകളും മൂവ്മെന്റുകളും പങ്കുവയ്ക്കുകയും കൃത്യതയുടെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കളേഴ്സ് ബെല്‍റ്റിന്റെ സെമിനാറിനുശേഷം സീനിയര്‍ ബെല്‍റ്റിന്റെ സെമിനാര്‍ നടന്നു.

അവതാരകനായിരുന്ന നീല്‍കുമാര്‍ സെന്‍സായി പിയൂസ് മാത്യുവിനെ ഒരു കാറ്റാ അവതരിപ്പിക്കാന്‍ ക്ഷണിച്ചത് സെമിനാറില്‍ പങ്കെടുത്ത ഏവരെയും ആകാംഷാഭരിതരാക്കി.

വളരെ അച്ചടക്കത്തോടും സമയ നിഷ്ടതയോടും നടത്തിയ സെമിനാര്‍ പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായി മാറി.

റിപ്പോര്‍ട്ട്: സാബു ചുണ്ടാക്കാട്ടില്‍