നൈറ്റിംഗേല്‍സ് ഓഫ് ക്രൈസ്റ് നഴ്സസ് ദിനം ആഘോഷിച്ചു
Tuesday, May 12, 2015 7:20 AM IST
ന്യൂഡല്‍ഹി: നഴ്സസ് മിനിസ്ട്രി ഓഫ് ഡല്‍ഹി കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസ് (നൈറ്റിംഗേല്‍സ് ഓഫ് ക്രൈസ്റ്) ഡല്‍ഹി രൂപതയുടെ ആഭിമുഖ്യത്തില്‍ മേയ് 10ന് ലോക നഴ്സസ് ദിനം ആഘോഷിച്ചു.

ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മോണ്‍. ജോസഫ് ചിന്നയ്യന്‍, ഫരീദാബാദ് രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഡല്‍ഹി അതിരൂപത വികാരി ജനറല്‍ മോണ്‍. സൂസെ സെബാസ്റ്യന്‍, ജീവന്‍ ജ്യോതി ആശ്രമം ഡയറക്ടര്‍ ഫാ. കെ.വി. ജോണ്‍സണ്‍, ഫരീദാബാദ് ഡിവൈന്‍ റിട്രീറ്റ് ആശ്രമം ഡയറക്ടര്‍ ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ഏബ്രഹാം പാറ്റിയാനി, ഡല്‍ഹി കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസ് ചെയര്‍മാന്‍ സിറിള്‍ ജോണ്‍ എന്നിവര്‍ സന്ദേശം നല്‍കി.

തുടര്‍ന്നു കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികളും ഡിന്നറും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്