യൂത്ത് ഇന്ത്യ പ്രവാസി കലോല്‍സവം: ഫഹാഹീല്‍ സോണ്‍ അനുമോദന സംഗമം നടത്തി
Tuesday, May 12, 2015 7:19 AM IST
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഷിഫാ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവത്തില്‍ ഫഹാഹീല്‍ മേഖലയില്‍ നിന്നും പങ്കെടുത്തവര്‍ക്കായി അനുമോദന സംഗമം നടത്തി.

യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു ഉദ്ഘാടനം ചെയ്തു. സോണല്‍ കണ്‍വീനര്‍ അബ്ദുള്‍ ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ മീഡിയ വണ്‍ മാപ്പിള പാട്ട് റിയാലിറ്റി ഷോ പതിനാലാം രാവ് ഫെയിം ആദില്‍ മുഖ്യാതിഥിയായിരുന്നു. കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് കെ.മൊയ്തു, അബൂഹലീഫ ഏരിയ പ്രസിഡന്റ് സമീര്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലോത്സവം ഫഹാഹീല്‍ സോണല്‍ ക്യാപ്റ്റന്‍ മോബിന്‍ ആന്റണി, ശ്യാം, സണ്ണി, ഹിജാഷ്, എം.കെ.ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ആദില്‍, രോഹിത്, മിസ്ബാഹ്, അനുരാജ്, സൌമ്യ ഷബീര്‍ എന്നിവര്‍ ഗാനങ്ങളും കെ.ആര്‍. രാജന്‍ കവിതയുമാലപിച്ചു.

കലോത്സവത്തില്‍ ഫഹാഹീല്‍ സോണിനുവേണ്ടി പ്രവര്‍ത്തിച്ച കെ.ആര്‍.രാജന്‍, ശശാങ്കന്‍, രാജീവ് എന്നിവര്‍ക്കുള്ള യൂത്ത് ഇന്ത്യ ഫഹാഹീല്‍ സോണിന്റെ ഉപഹാരം യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു കൈമാറി. കെ.മൊയ്തു, സമീര്‍ മുഹമ്മദ്, റഫീക്ക് ബാബു, മൊബിന്‍ ആന്റണി, കെ.ആര്‍ രാജന്‍, ഡോ. മുസ്തഫ, അബ്ദുറഹ്മാന്‍ എന്നിവര്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സോണല്‍ വൈസ് ക്യാപ്റ്റന്‍ സനോജ് സുബൈര്‍ സ്വാഗതവും അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍