കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് പൂര്‍വ വിദ്യാര്‍ഥി സമ്മേളനം മേയ് 16-നു ന്യൂജേഴ്സിയില്‍
Tuesday, May 12, 2015 2:29 AM IST
ന്യൂജേഴ്സി: കേരള കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 മേയ് 16-നു ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസ്ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്നു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വകാലകലാലയ സ്മരണകളുംബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്ന തിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈസൌഹൃദ സംഗമം ഒരുവന്‍വിജയമാക്കി തീര്‍ക്കുന്നതിന് എല്ലാ കേരള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് പൂര്‍വ വിദ്യാര്‍ഥി സംഘടനാംഗങ്ങളെയും, കുടുംബങ്ങളേയും സുഹൃത്തുക്കളേയും, ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് മുക്കാടന്‍ ഫോണ്‍ ( 609) 2130301 ഇമെയില്‍: ഷമാല.ാൌസസമറമി@ഴാമശഹ.രീാ , ഡോ.പീയുസ് മാളിയേക്കല്‍ ഫോണ്‍: (407) 4891394. ഇമെയില്‍: ുാമഹശമസമഹ@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം