നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നഴ്സസ് ദിനം ആഘോഷിക്കുന്നു
Monday, May 11, 2015 8:16 AM IST
ന്യൂഡല്‍ഹി: നഴ്സസ് ദിനത്തോടനുബന്ധിച്ചു നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നഴ്സുമാരുടെ വിവിധ പരിപാടികള്‍ നടത്തുന്നു. മേയ് ഒന്‍പതു മുതല്‍ 12 വരെ നടക്കുന്ന ആഘോഷങ്ങളില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പ്രധാന ദിവസമായ മേയ് 12ന് (ചൊവ്വ) ആഘോഷങ്ങള്‍ക്കു പുറമെ അവാര്‍ഡു വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറും.

ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും മേയ് 12നാണ് ലോക നഴ്സസ് ദിനം ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്