അഭയാര്‍ഥി പ്രവാഹം; ജര്‍മനി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു
Monday, May 11, 2015 8:15 AM IST
ബര്‍ലിന്‍: ആഫ്രിക്കയില്‍നിന്നും മധ്യപൂര്‍വേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം പൂര്‍വാധികം ശക്തമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ ജര്‍മനി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നു. അഭയാര്‍ഥികളുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ തന്നെ 2000 എഡിറ്റര്‍മാരെ ആവശ്യമായി വരും.

അഭയാര്‍ഥിത്വ അപേക്ഷകള്‍ പരിഗണിക്കാന്‍ 2800 ജീവനക്കാരാണ് ഇപ്പോള്‍ ഫെഡറല്‍ ഓഫീസിലുള്ളത്. ഇവരുടെ എണ്ണം 4800 ആക്കാനാണ് ഉദ്ദേശിക്കുന്നത്.

അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഉച്ചകോടിക്കു മുന്നോടിയായി തയാറാക്കിയ കണക്കനുസരിച്ച്, ഈ വര്‍ഷം നാലു ലക്ഷത്തോളം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍