മാസ്ക് അപ്പ്സ്റേറ്റ് സമ്മര്‍ പിക്നിക്കും മാതൃ ദിനവും ആഘോഷിച്ചു
Monday, May 11, 2015 6:52 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന (മാസ്ക് അപ്പ്സ്റേറ്റ്) സമ്മര്‍ പിക്നിക്കും മാതൃ ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഗ്രീന്‍വില്‍ ലെഗസി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി കേക്കു മുറിച്ചു പിക്നിക് പരിപാടികള്‍ ആരംഭിച്ചു.

പരിപാടിയുടെ ഭാഗമായി മിട്ടായി പെറുക്കല്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.

ജോണ്‍ മാത്യൂസ് (റെജി), അനീഷ് രാജേന്ദ്രന്‍, സുധീഷ് തോമസ്, ജേക്കബ് ഫിലിപ്പോസ്, ബാബു തോമസ്, കൊച്ചുമോന്‍ നിരണം, സിജോ ജോര്‍ജ്, ദില്‍രാജ് എന്നിവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി. പ്രസിഡന്റ് സേതു നായര്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.