ഡാളസ് റീജണ്‍ സണ്‍ഡേസ്കൂള്‍ ടാലന്റ് മത്സരം: കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിക്ക് രണ്ടു ട്രോഫികള്‍
Monday, May 11, 2015 6:51 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയപള്ളിയില്‍ നടന്ന ഡാളസ് റീജണ്‍ സണ്‍ഡേ സ്കൂള്‍ ടാലന്റ് മത്സരത്തില്‍ കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയതിനുള്ള രണ്ടാം സ്ഥാനവും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയതിനുള്ള വ്യക്തിഗത ചാമ്പ്യന്‍പട്ടവും കരസ്ഥമാക്കി.

പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് നഠേഷ കൊക്കോടില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പു കരസ്ഥമാക്കി. ഡാളസിലും ഒക് ലഹോമയിലുമുള്ള എട്ടു മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്നുള്ള മുന്നൂറില്‍പരം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. ബിനോയ് ജോര്‍ജും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സോജന്‍ ഏബ്രഹാമും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്