വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം മേയ് 20ലേക്കു മാറ്റി
Monday, May 11, 2015 6:50 AM IST
ലണ്ടന്‍: യുക്മ ഫേസ് ബുക്ക് സംഘടിപ്പിക്കുന്ന വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം പത്തു ദിവസത്തേക്കുകൂടി നീട്ടി മേയ് 20ലേക്കു മാറ്റി. വിക്ടറിന്റെ ജന്മദിനം മുതല്‍ തുടങ്ങി ഒരു മാസത്തേക്ക് ആയിരുന്നു എന്‍ട്രി.

ഏപ്രില്‍ 10 നു ആരംഭിച്ച് മേയ് 10 നു അവസാനിക്കുന്നതരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. എന്നാല്‍ നിരവധി പേരുടെ അഭ്യര്‍ഥന മാനിച്ചു പത്തു ദിവസം കുടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. യുകെയിലെ ഏതു അസോസിയേഷന്‍ പരിപാടികളുടെയും കാതലായ ഓര്‍മകള്‍ അവര്‍ എടുത്ത പരിപാടികളുടെ ചിത്രങ്ങള്‍ ആണ്. ഇത് എടുക്കുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ എല്ലാ അസോസിയേഷനുകള്‍ക്കും സ്വന്തമായി ഉണ്ട്. ചിലര്‍ അവരുടെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ടും മറ്റു ചിലര്‍ തൊഴിലിന്റെ ഭാഗമായും ഇങ്ങനെ ഫോട്ടോഗ്രാഫിയുടെ ആവേശമായി.

ഇന്നു സോഷ്യല്‍ മീഡിയ ഏതു നോക്കിയാലും ഈ കരവിരുത് കാണാന്‍ കഴിയും. ഒരര്‍ഥത്തില്‍ സോഷ്യല്‍ മീഡിയയുടെ നട്ടെല്ല് ഇത്തരം ചിത്രങ്ങള്‍ ആണ്. ഈ മത്സരം നടത്താന്‍ യുക്മയെ പ്രേരിപ്പിച്ചത് നമ്മുടെ ഇടയില്‍ വിസ്മരിക്കപ്പെട്ട നമ്മുടെ സ്വന്തം അസോസിയേഷനുകളിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ്. ഇത് യുകെയിലെ ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കുവാന്‍ ഒരു അതുല്യ അവസരം ആണ്. വിക്ടര്‍ ഒരു അസാമാന്യ പ്രതിഭാശാലിയായ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. നിരവധി പുരസ്കാരങ്ങള്‍ വാരി കൂട്ടിയ ചിത്രങ്ങള്‍ അദ്ദേഹത്തിനു സ്വന്തം. വിക്ടറിന്റെ പേരില്‍ നിരവധി മത്സരങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. എന്നാല്‍ യുകെയില്‍ അദ്ദേഹത്തിന്റെ പേരില്‍ നടത്തുന്ന ആദ്യ മത്സരം എന്ന നിലയില്‍ ഇതിനകം യുക്മ സോഷ്യല്‍ മീഡിയ ഫോട്ടോഗ്രഫി മത്സരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു. ഏതു തരം കാമറയും ഉപയോഗിച്ചും ചിത്രങ്ങള്‍ എടുക്കാവുന്നതാണ്. നിങ്ങള്‍ എടുത്ത എതുതരം ചിത്രങ്ങളും നിങ്ങള്‍ക്ക് മത്സരത്തിനായി അയയ്ക്കാം. തെരഞ്ഞെടുത്ത മൂന്നു ചിത്രങ്ങള്‍ അയയ്ക്കാം. ചിത്രങ്ങളുടെ വിധി നിര്‍ണയി ക്കുന്നത് കേരളത്തിലെ വിക്ടറിന്റെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളാണ്. ചിത്രങ്ങള്‍ അയയ്ക്കേണ്ട വിലാസം ൌൌസാമളയ@ഴാമശഹ.രീാ. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ലഭിക്കും.