ബോണ്‍മൌത്തില്‍ സപ്ത സ്വരങ്ങളില്‍ മഴവില്ലൊരുക്കാന്‍ 'മഴവില്‍ സംഗീതം' ജൂണ്‍ 13ന്
Monday, May 11, 2015 6:50 AM IST
ബോണ്‍മൌത്ത്: സപ്തസ്വരങ്ങളില്‍ മഴവില്ലൊരുക്കാന്‍ മഴവില്‍ സംഗീതം ജൂണ്‍ 13 നു ബോണ്‍മൌത്തിലെ വെസ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടക്കും.

ജനപ്രിയ പരിപാടിയായി മാറി ക്കൊണ്ടിരിക്കുന്ന മഴവില്‍ സംഗീതത്തിനു തിരി തെളിക്കാനെത്തുന്നത് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍, ആതുര സേവന രംഗത്ത് സജീവയായ അജിമോള്‍ പ്രദീപ്, യുക്മ സെക്രട്ടറി സജീഷ് ടോം, യുക്മ സാംസ്കാരിക വേദി കണ്‍വീനറും നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സി.എ. ജോസഫ് കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖരാണ്.

സ്വന്തം ശരീരം മറ്റൊരാള്‍ക്ക് പകുത്തു നല്‍കി നന്മയുടെ ആള്‍രൂപമായ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനൊപ്പം വൃക്ക ദാനം യുകെയില്‍ ഏറ്റവുമധികം പ്രചരിപ്പിച്ച് യുകെയിലെ ഏഷ്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആദരവിനു പാത്രമായ ഡോ. അജിമോള്‍ പ്രദീപും ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ മഴവില്‍ സംഗീതത്തിനു വലിയൊരു അംഗീകാരം കൂടിയാകും. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം തുടക്കം മുതല്‍ തന്നെ മഴവില്‍ സംഗീതത്തിന് പിന്തുണയുമായി രംഗത്തുണ്ട്. യുക്മ സാംസ്കാരിക വേദി കണ്‍വീനറായ സി.എ. ജോസഫ് നടനെന്ന നിലയില്‍ യുകെ മലയാളികളുടെയിടയില്‍ സുപരിചിതനാണ്. കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം മിന്നാ ജോസ് കഴിഞ്ഞ മൂന്നു വര്‍ഷമായി മഴവില്‍ സംഗീതത്തിന്റെ വേദികളില്‍ സജീവ സാന്നിധ്യമാണ്.

അവയവ ദാനത്തിന്റെ മഹത്വം യുകെയിലുടനീളം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. അജിമോളുടെ നേതൃത്വത്തില്‍ പ്രത്യേക കാമ്പയിനും മഴവില്‍ സംഗീത വേദിയില്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

സംഗീതത്തെ സ്നേഹിക്കുന്ന ബോണ്‍മൌത്തിലെ ഒരു പിടി കലാകാരന്മാര്‍ രൂപം കൊടുത്ത മഴവില്‍ സംഗീതം കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയിലെ ഗായകരെ ഉള്‍പ്പെടുത്തി നടത്തി വരുന്നു. ഓരോ വര്‍ഷവും പുതുമയുള്ളതും ഗ്രഹാതുരത്വമുണര്‍ത്തുന്നതുമായ ഗാനങ്ങളുമായെത്തുന്ന മഴവില്‍ സംഗീതം പ്രവര്‍ത്തകര്‍ പുതിയ ഗായകര്‍ക്ക് അവസരമൊരുക്കുന്നതിനും ഒപ്പം പാടാന്‍ കഴിവുള്ള കുഞ്ഞുങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗാനങ്ങളിലുപരി വിവിധ നൃത്ത പരിപാടികളും വേദിയില്‍ അവതരിപ്പിക്കപ്പെടും. അന്‍പതോളം ഗാനങ്ങളും പത്തോളം നൃത്തങ്ങളും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് നല്ലൊരു കലാ സായാഹ്നം ഒരുക്കുന്നതിനുള്ള പുറപ്പാടിലാണ് അണിയറ പ്രവര്‍ത്തകര്‍. ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ മലയാളി കൂട്ടായ്മകളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെ നടത്തുന്ന സംഗീത സായാഹ്നത്തിനു കൂടുതല്‍ പേര്‍ പിന്തുണയുമായെത്തുന്നുണ്ട്. പ്രമുഖ ഗായകരായ അനീഷ് ജോര്‍ജും പത്നി ടെസ്മോള്‍ ജോര്‍ജുമാണ് മഴവില്‍ സായാഹ്നത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രമുഖര്‍. ബോണ്‍മൌത്തില്‍ നഴ്സ്മാരായി ജോലി നോക്കുന്ന ദമ്പതികളുടെ അക്ഷീണ പ്രയത്നം തന്നെയാണ് മഴവില്‍ സായാഹ്നത്തെ ജനകീയമാക്കിയതും. പൊതു പ്രവര്‍ത്തന രംഗത്തും സജീവമായ അനീഷ് ജോര്‍ജ് യുക്മ സൌത്ത് വെസ്റ് റീജണിന്റെ ചാരിറ്റി കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മിതമായ നിരക്കില്‍ ഭക്ഷണശാല മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കും.

വിലാസം: ണല ങീീൃ ങലാീൃശമഹ ഒമഹഹ, 231 ടഠഅഠകഛച ഞഛഅഉ ണഋടഠങഛഛഞ . ആഛഡഞചഋങഛഡഠഒ, ആഒ22 0ഒദ. ഇീിമേര ചീ: 07915061105.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍