വനിതാവേദി കുവൈറ്റ് നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
Monday, May 11, 2015 2:46 AM IST
കുവൈറ്റ്: കുവൈറ്റിലെ വനിതകളുടെ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ് പത്തു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചു നല്‍കിയ കോട്ടയം കുട്ടികളുടെ ആശുപത്രിയിലെ പുതിയ ഒപി ആശുപത്രി കെട്ടിടം മുന്‍ ആരോഗ്യ മന്ത്രിയും വനിതാവേദി കുവൈറ്റിന്റെ ട്രസ്റ് ചെയര്‍പേഴ്സനുമായ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടം ചെയ്തു.

വി.എന്‍.വാസവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം വനിതാവേദി കേന്ദ്ര കമ്മറ്റി അംഗം സുമതി ബാബു മെഡിക്കല്‍കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.മഹാദേവന് കൈമാറി. വനിതാവേദി കുവൈറ്റിന്റെ സന്ദേശം വല്‍സാ സ്റാന്‍ലി ചടങ്ങില്‍ വായിച്ചു. ആര്‍എംഒ കെ.പി.പ്രകാശ്, ഡോ. മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു. കെട്ടിടം പണി പൂര്‍ത്തിയാക്കിയ കോണ്ര്ടാക്ടര്‍ ജോര്‍ജ്് വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സവിത സ്വാഗതം ആശംസിച്ച ചടങ്ങില്‍ കേന്ദ്ര കമ്മറ്റി അംഗം ശാന്ത ആര്‍. നായര്‍ നന്ദി രേഖപ്പെടുത്തി.

വനിതാവേദി കുവൈറ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കിയ കുവൈറ്റിലെ പ്രവാസി സമൂഹത്തിനു പ്രസിഡന്റ് ടോളി പ്രകാശും ജനറല്‍സെക്രട്ടറി ശുഭ ഷൈനും നന്ദി അറീയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍