പുകവലിക്കെതിരെ കര്‍ശന നടപടിയുമായി കുവൈറ്റ്
Monday, May 11, 2015 2:45 AM IST
കുവൈറ്റ്: രാജ്യത്ത് പുകവലിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരോധിതയിടങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ യന്ത്രസഹായം തേടുന്നു. ആശുപത്രികളിലും ക്ളിനിക്കുകളിലും പുകവലിക്കുന്നവരെ കണ്ടത്തൊന്‍ നിരീക്ഷണ കാമറകളും അലാറം സംവിധാനമൊരുക്കുന്നതിനൊപ്പം പുകവലിക്കുന്നവരെ കണ്ടത്തുെന്ന ആധുനിക യന്ത്രങ്ങളും സ്ഥാപിക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുകയാണെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് സഹ്ളാവി അറിയിച്ചു. ചെസ്റ് ഡീസീസസ് ഹോസ്പിറ്റല്‍, അമീരി ഹോസ്പിറ്റലിലെ ശൈഖ് സബാഹ് അല്‍അഹ്മദ് ഹാര്‍ട്ട് ഡീസീസസ് സെന്റര്‍, അദാന്‍ ഹോസ്പിറ്റലിലെ അല്‍ദബൂസ് ഹാര്‍ട്ട് സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രാഥമികഘട്ടത്തില്‍ പുകവലി കണ്ടത്തുെന്ന യന്ത്രം സ്ഥാപിക്കുക.രാജ്യത്ത് പുകവലിക്കെതിരായ നിയമങ്ങളുണ്െടങ്കിലും അത് നിര്‍ബാധം തുടരുകയും പുകവലിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രചാരണവുമായി മന്ത്രാലയം രംഗത്തിറങ്ങുന്നത്. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയുടെ നിര്‍ദേശപ്രകാരം ആന്റി സ്മോക്കിങ് നാഷനല്‍ പ്രോഗ്രാം എന്ന പേരിലാണ് പുകവലിവിരുദ്ധ പ്രചാരണം നടത്തുകയെന്ന് സഹ്ളാവി അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധമേര്‍പ്പെടുത്തിയ കാര്യം വിശദീകരിക്കുക, പുകയില ഉല്‍പന്നങ്ങളുടെ തീരുവ 100 ശതമാനം വര്‍ധിപ്പിക്കുക, ആരോഗ്യ മന്ത്രാലയവും അനുബന്ധ ഓഫിസുകളും പൂര്‍ണമായും പുകവലി മുക്തമാക്കുക, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂളുകളിലും മറ്റും പുകവലി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാവും പ്രധാന പ്രചാരണ പരിപാടികള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.പുകവലി മുക്തരാവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പുകവലി വിരുദ്ധ ക്ളിനിക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായുണ്ടാവും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍