ജയപ്രകാശ് നായര്‍ എന്‍ബിഎ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍
Monday, May 11, 2015 2:44 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ 2015- 16ലെ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനായി ജയപ്രകാശ് നായരെ തെരഞ്ഞെടുത്തു.

മുന്‍ ചെയര്‍മാന്‍ സുനില്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ ട്രസ്റി ബോര്‍ഡ് യോഗത്തിലാണ് ജയപ്രകാശ് നായരെ ചെയര്‍മാനായും റിക്കോര്‍ഡിംഗ് സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പിനെയും തെരഞ്ഞെടുത്തത്. വിജയ്കുമ്മര്‍ നായര്‍, ഡോ. ധീരജ് കമലം, ശോഭാ കറുവക്കാട്ട് എന്നിവരാണ് മറ്റു അംഗങ്ങള്‍.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ