ജര്‍മന്‍ നേവി 200 മെഡിറ്ററേനിയന്‍ അഭയാര്‍ഥികളെ രക്ഷിച്ചു
Saturday, May 9, 2015 8:20 AM IST
ബര്‍ലിന്‍: 200 അഭയാര്‍ഥികളുമായി നടുക്കടലില്‍ കുടുങ്ങിയ ബോട്ട് ജര്‍മന്‍ നേവി കരയ്ക്കടുപ്പിച്ചു. ആഫ്രിക്കയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്.

ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ബോട്ട് കടലില്‍ കുടുങ്ങിയത്. ഹെസന്‍ എന്ന ജര്‍മന്‍ കപ്പല്‍ ഇവരെ രക്ഷിച്ച് ഇറ്റാലിയന്‍ ഹാര്‍ബറില്‍ ഇറക്കി.

കടലില്‍ കുടുങ്ങുന്ന അഭയാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിരീക്ഷണം നടത്തുന്നതിനുമായി രണ്ടു കപ്പലുകളാണ് ജര്‍മനി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍