സ്പെയിനില്‍ സൈനിക വിമാനം തകര്‍ന്നു 10 പേര്‍ മരിച്ചു
Saturday, May 9, 2015 8:20 AM IST
മാഡ്രിഡ്: സ്പെയിനില്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു പത്തുപേര്‍ മരിച്ചു. സെവിലി വിമാനത്താവളത്തിനു സമീപമുള്ള തുറസായ സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പരീക്ഷണ പറക്കല്‍ നടത്തിയ വിമാനമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എയര്‍ബസ് എ 400 എം തരം വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 10 പേര്‍ ഉണ്ടായിരുന്നതായി സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചു. തകര്‍ന്നുവീണ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.

അപകടത്തെത്തുടര്‍ന്ന് സെവിലി വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും ജെറിസ്, മലാഗ എന്നീ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതായി സ്പെയിന്‍ എയ്റോസ്പേസ് അഥോറിറ്റി മാധ്യമങ്ങളെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍