ബ്രിസ്റോള്‍ ടഠടങഇഇ യുടെ പുതിയ ദേവാലയ നിര്‍മാണ പദ്ധതി മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ ഉദ്ഘ
Saturday, May 9, 2015 5:33 AM IST
ബ്രിസ്റോള്‍: യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹമായ ബ്രിസ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ (ടഠടങഇഇ) പുതിയ ദേവാലയ നിര്‍മാണ പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് ഒമ്പതിന് (ശനി) വൈകുന്നേരം ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ നിര്‍വഹിക്കും. ഔദ്യാഗിക സന്ദര്‍ശത്തിനായി രാവിലെ ബ്രിസ്റോളിലെത്തുന്ന മാര്‍ സെബാസ്റ്യന്‍ ടഠടങഇഇ യുടെ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭയുടെ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറാടിയില്‍ യോഗത്തില്‍ പങ്കെടുക്കും.

വൈകുന്നേരം 6.45 ഓടെ പിതാവിനെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും തിരുബാല സഖ്യത്തിന്റെയും കുട്ടികളുടെ അകമ്പടിയോടെ ബലി വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് 7.15 നു നടക്കുന്ന ദിവ്യ ബലിയില്‍ മാര്‍ വടക്കേലിനൊപ്പം ഫാ. തോമസ് പാറാടിയിലും ടഠടങഇഇ വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും സഹകാര്‍മികരാവും.

വിശുദ്ധ കുര്‍ബാനക്കുശേഷം പുതിയ ദേവാലയ പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ നിര്‍വഹിക്കും. ഇടവകാംഗങ്ങളില്‍ നിന്ന് പുതിയ ദേവാലയ പ്രോജക്ടിനുള്ള സ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ സ്വീകരിക്കും. തുടര്‍ന്നു സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

പതിനാറോളം സജീവമായ ഫാമിലി യൂണിറ്റുകള്‍ അടങ്ങുന്ന ബ്രിസ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിനു സാല്‍വത്തോറിയന്‍ സന്യാസ സമൂഹാംഗമായ സിസ്റര്‍ ലീന മേരി, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ക്കൊപ്പം വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ ആത്മീയ നേതൃത്വവും താങ്ങും തണലുമാകുന്നു. ട്രസ്റിമാരായ ജോണ്‍സന്‍ മാത്യു, സിജി വാധ്യാനത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് ടഠടങഇഇ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ടിനോപ്പം ചുക്കാന്‍ പിടിക്കുന്നത്.

ശനി വൈകുന്നേരം 6.45 നു ഫിഷ് പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ മാര്‍ സെബാസ്റ്യന്‍ വടക്കേലിനു നല്‍കുന്ന സ്വീകരണ പരിപാടികളിലും ദിവ്യബലിയിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ഥിച്ചു.