ജോണ്‍ ജോര്‍ജ് ലാസ്വേഗസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രസിഡന്റ്
Saturday, May 9, 2015 2:45 AM IST
ലാസ്വേഗസ്: ഇന്ത്യ അസോസിയേഷന്‍ നേതൃത്വമേകുന്ന ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഇലക്ടായി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യ അസോസിയഷന്‍ മുന്‍ പ്രസിഡന്റുമായ ജോണ്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏക മലയാളിയാണ് അദേഹം.

ലോകപ്രശസ്ത ഗാംബിളിംഗ് കേന്ദ്രങ്ങളിലൊന്നായ ലാസ്വേഗസില്‍ വസിക്കുന്ന ആറായിരത്തിലേറെ ഇന്‍ഡ്യന്‍ കുടുംബങ്ങളുടെ എകീകൃത സംഘടനയായ ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കുന്നതിനുവേണ്ടി സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്ന് ജോണ്‍ ജോര്‍ജ് പറഞ്ഞു. അദേഹം രണ്ടു തവണ ലാസ്വേഗസ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറാണ്. ഇതോടൊപ്പം ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെയും സജീവാംഗമാണ്.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍