റിയാദില്‍ തെന്നല കൂട്ടം രൂപവത്കരിച്ചു
Friday, May 8, 2015 8:14 AM IST
റിയാദ്: തെന്നല പഞ്ചായത്തിലേയും പരിസരങ്ങളിലേയും റിയാദിലെ പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്ന് തെന്നല കൂട്ടം എന്ന പേരില്‍ സംഘടന രൂപവത്കരിച്ചു.

പരസ്പര സഹകരണവും നാട്ടുകാര്‍ക്കിടയില്‍ ജീവകാരുണ്യ, സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നതിനുമായാണ് സംഘടന രൂപവത്കരിച്ചതെന്നു പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു.

മേയ് 30ന് അവസാനിക്കുന്ന സംഘടനയുടെ മെംബര്‍ഷിപ്പ് കാമ്പയിന്‍ കാലയളവില്‍ മുഴുവന്‍ തെന്നല നിവാസികളും സംഘടനയില്‍ അംഗത്വമെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ പ്രസിഡന്റായി തെന്നല മൊയ്തീന്‍ കുട്ടിയെയും സലാം തെന്നലയെ ജനറല്‍ സെക്രട്ടറിയായും ഗഫൂര്‍ കുഞ്ഞിനെ ട്രഷററായും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി മുഹമ്മദലി ബി.കെ, ബീരാന്‍ കുട്ടി കൊടക്കല്ല്, ഇബ്രാഹിം വെന്നിയൂര്‍ (വൈസ് പ്രസിഡന്റുമാര്‍), സല്‍മാന്‍ തെന്നല (വര്‍ക്കിംഗ് സെക്രട്ടറി), എം.എം സുബൈര്‍, പി.പി. സാലിഹ്, പി. സിദ്ദിഖ് (ജോ. സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയര്‍മാനായി മച്ചിങ്ങല്‍ ബാവയേയും സമിതി അംഗങ്ങളായി കുഞ്ഞിമുഹമ്മദ് ഹാജി മഞ്ഞണ്ണിയില്‍, മൂസ ഹാജി മങ്കട, എന്‍.പി ആലസന്‍ കുട്ടി, കുഞ്ഞാലി ഇല്ലിക്കല്‍, ഹംസ മുംതാസ്, കെ.വി. സെയ്തലവി ഹാജി, കെ.വി. സുലൈമാന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: 0502717488, 0500337262, 0571748069.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍