സീമെന്‍സ് 4500 പേരെ പിരിച്ചുവിടുന്നു
Friday, May 8, 2015 8:10 AM IST
മ്യൂണിക്ക്: ജര്‍മന്‍ എന്‍ജിനിയറിംഗ് വമ്പനായ സീമെന്‍സ് ലോകവ്യാപകമായി 4500 ജീവനക്കാരെ പിരിച്ചുവിടുന്നു. പുനഃസംഘടനയുടെ ഭാഗമായി 7400 പേരെ പിരിച്ചുവിടാന്‍ കമ്പനി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 4500 പേരെ ഒഴിവാക്കുന്നത്.

ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്നവരില്‍ 2200 പേര്‍ ജര്‍മനിയില്‍നിന്നുതന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ലക്ഷത്തോളം പേരാണു സീമെന്‍സില്‍ ജോലി ചെയ്യുന്നത്.

അടുത്ത വര്‍ഷത്തോടെ പുനഃസംഘടന പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി ഡിവിഷനുകളും ഹയറാര്‍ക്കി സ്ഥാനങ്ങളും ഗണ്യമായി കുറയ്ക്കും. ഇതുവഴി പ്രതിവര്‍ഷം പത്തു ബില്യന്‍ യൂറോ ലാഭിക്കാമെന്നാണു കമ്പനി കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍