ന്യൂയോര്‍ക്ക് ക്നാനായ ഫൊറോനയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മേയ് 16ന്
Friday, May 8, 2015 8:09 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ ഇടവകയില്‍ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മേയ് 16നു(ശനി) നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തില്‍ ഇടവകയിലെ ഏഴു കുട്ടികളാണു പങ്കെടുക്കുക.

ചെസ്ന പ്രിന്‍സ് കോരക്കുടി, സോണിയ സാബു മേക്കാട്ടില്‍, റിയ റോയി കൂട്ടുമങ്കല്‍, റിയ ലൂക്കോസ് കരിപ്പറമ്പില്‍, ഫ്രാന്‍സിസ് സാബു തടിപ്പുഴ, ജെഫ് ജോസഫ് പുത്തന്‍പുര, അലക്സ് ഷിബി തെള്ളത്തുകുന്നേല്‍ എന്നിവരാണു പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുങ്ങുന്നത്.

പരിശീലന പരിപാടിക്കു നേതൃത്വം നല്‍കിയത് സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിസി വട്ടക്കുളവും വികാരി ഫാ. ജോസ് തറയ്ക്കലുമാണ്.

തിരുനാളിനോടനുബന്ധിച്ച് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാസദ്യ അരങ്ങേറും.

പാരിഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ