യൂറോപ്പില്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളി കൂദാശ ചെയ്തു
Friday, May 8, 2015 6:50 AM IST
മാഞ്ചസ്റര്‍: യുറോപ്പിലെ ആദ്യ ക്നാനായ യാക്കോബായ ദേവാലയമായ മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളി കൂദാശ ചെയ്തു.

മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടന്ന കൂദാശ കര്‍മ്മം ക്നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും ഡോ. ആയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് നിര്‍വഹിച്ചു.

ഫാ. സജി ഏബ്രഹാം, ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്‍ പുന്നൂസ്, ഫാ. പീറ്റര്‍ കുര്യാക്കോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.