ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിക്ക് ഐഐസി സ്വീകരണം നല്‍കി
Friday, May 8, 2015 6:48 AM IST
കുവൈറ്റ്: പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിക്ക് ഐഐസി സ്വീകരണം നല്‍കി. 'ശാസ്ത്ര യുഗത്തിലും ഖുര്‍ആന്‍ എന്തുകൊണ്ടു വിസ്മയം തീര്‍ക്കുന്നു' എന്ന വിഷയത്തില്‍ മേയ് എട്ടിന് (വെള്ളി) വൈകുന്നേരം ഏഴിന് മസ്ജിദുള്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പൊതു സംഗമത്തില്‍ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി മുഖ്യപ്രഭാഷണം നടത്തും.

സംഗമത്തില്‍ കുവൈറ്റ് ഔഖാഫ് പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും സംബന്ധിക്കും. കുവൈറ്റിലെ വിവിധ ഏരിയകളില്‍നിന്നു സംഗമത്തിലേക്കു വാഹനവും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവും ഉണ്ടായിരിക്കും.

സ്വീകരണ യോഗത്തില്‍ ഐഐസി കേന്ദ്ര പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, ട്രഷറര്‍ മുഹമ്മദ് ബേബി, സി.കെ. അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ നാസര്‍ മൌലവി, അബ്ദുള്‍ ഗഫൂര്‍ ഫറോഖ്, അനസ് കരുവന്‍ത്തിരുത്തി, ജംഷീര്‍ തിരുന്നാവായ എന്നിവര്‍ സംബന്ധിച്ചു.

വിവരങ്ങള്‍ക്ക്: 67695695, 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍