'ലോകത്തിന്റെ മാറ്റം ഗൌരവത്തോടെ കാണണം'
Friday, May 8, 2015 6:47 AM IST
ടെക്സസ്: ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഗൌരവത്തോടുകൂടെ കാണുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞനും ട്രിനിറ്റി ചര്‍ച്ച് ചാപ്ളെയിനുമായ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട്.

ടെക്സസിലെ പയനിയര്‍ ബാപ്റ്റിസ്റ് ചര്‍ച്ചില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രങ്ങള്‍ക്കിടയില്‍ വിമത നേതൃത്വങ്ങള്‍ സ്ഥാനം പിടിക്കുന്നതും ശക്തി പ്രാപിച്ചതും വിശ്വാസികള്‍ക്കു നേരേ നടക്കുന്ന വ്യാപകമായ ആക്രമങ്ങളും കൊലപാതകവും ദുഃഖത്തോടെ കാണേണ്ടിവരുന്നതും അന്ത്യകാല അടയാളങ്ങള്‍ക്കു തെളിവാണ്.

നേപ്പാളിലെ ഭൂകമ്പം നൂറുകണക്കിനു ആളുകളുടെ ജീവിതം തകര്‍ത്തതും സ്വപ്നങ്ങള്‍ മുഴുവന്‍ അസ്തമിച്ചതും മനുഷ്യരുടെ ഈ ഭൂമിയിലെ അസ്ഥിരതയുടെ തെളിവാണ്.

ഡാളസിലെ ഗാര്‍ലന്‍ഡില്‍ നടന്ന ഐഎസ് ബന്ധമുള്ളവരുടെ ആക്രമണം പോലീസ് പരാജയപ്പെടുത്തിയെങ്കിലും വരാന്‍പോകുന്ന ആക്രമണങ്ങളുടെ സൂചന എന്നു കരുതേണ്ടിയിരിക്കുന്നു.

മിഡില്‍ ഈസ്റിലും മറ്റു രാജ്യങ്ങളില്‍നിന്നുള്ള പലായന സൂചന യെമനിലും ലിബിയയിലും മറ്റു രാജ്യങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്.

സമ്മേളനത്തില്‍ ആത്മീയരംഗത്തുള്ള നിരവധി പേര്‍ പങ്കെടുത്തു. യുവജനങ്ങള്‍ക്കുവേണ്ടി നടത്തിയ സെമിനാറും ഏറെ ശ്രദ്ധേയമായി. റവ. ക്രെയ്ഗ്, ഡോ. ബില്‍ സ്പാര്‍ക്സ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. മേഴ്സിസ് വെല്‍ ബാന്റിന്റെ സംഗീത വിരുന്നും നടന്നു.